റൊണാൾഡോ അടുത്ത സീസണിലും അൽ നസറിൽ ഉണ്ടാകും എന്ന് ക്ലബ് CEO

Newsroom

ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത സീസണിലും അൽ നസറിൽ തുടരുമെന്ന് ക്ലബ്ബിൻറെ സിഇഒ ഗ്യുഡോ ഫുയെംഗ. ഇന്നലെ കിംഗ്സ് കപ്പിൽ പരാജയപ്പെട്ടതോടെ അൽ നസറിന്റെ ഈ സീസൺ അവസാനിച്ചിരുന്നു. ഈ സീസൺ അൽ നസറിനെ സംബന്ധിച്ചിടത്തോളം നിരാശകരമായ സീസണായിരുന്നു. അവർക്ക് ലീഗ് കിരീടമോ കിങ്സ് കപ്പോ നേടാനായിരുന്നില്ല.

അൽ നസർ 24 06 01 09 59 12 621

ഇന്നലെ മത്സരശേഷം കണ്ണീരുമായാണ് റൊണാൾഡോ കളം വിട്ടത്. റൊണാൾഡോ ഇനിയും അൽ നസറിൽ തുടരുമോ എന്നതിനെക്കുറിച്ച് നേരത്തെ തന്നെ ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ചർച്ചകൾക്ക് അവസാനം ഇട്ടുകൊണ്ടാണ് സി ഇ ഒയുടെ പ്രസ്താവന വന്നത്. റൊണാൾഡോ അടുത്ത സീസണിലും ക്ലബ്ബിനൊപ്പം ഉണ്ടാവുമെന്നും റൊണാൾഡോ തന്നെയാണ് തങ്ങളുടെ ക്ലബ്ബിൻറെ പ്രോജക്റ്റിന്റെ പ്രധാന പോയിൻറ് എന്നും ക്ലബ്ബിൻറെ സിയോ പറഞ്ഞു. അടുത്ത സീസണിൽ സ്ക്വാഡ് കൂടുതൽ ശക്തമാക്കി ലീഗ് കിരീടത്തിനായി പോരാടുമെന്നും അദ്ദേഹം സൂചനകൾ നൽകി.

റൊണാൾഡോ ഇനി പോർച്ചുഗൽ സ്ക്വാഡിനൊപ്പം ചേരും. യൂറോ കപ്പിൽ ആകും റൊണാൾഡോയുടെ ഇനിയുള്ള ശ്രദ്ധ.