ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ ഇറാൻ്റെ എസ്റ്റെഗ്ലാലിനെതിരെ അൽ-നസറിന് 3-0ന്റെ വിജയം. ഈ ജയത്തോടെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് ക്വാർട്ടർ ഫൈനലിലേക്ക് അൽ നസർ മുന്നേറി.

പ്രീക്വാർട്ടറിലെ ആദ്യ പാദം ഗോൾരഹിതമായിരുന്നു. ടൂർണമെൻ്റിലെ റൊണാൾഡോയുടെ ഏഴാം ഗോൾ ആണ് താരം ഇന്ന് നേടിയത്. 26-ാം മിനിറ്റിൽ സാദിയോ മാനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി. ജോൺ ഡുറാൻ നേരത്തെ 9ആം മിനുറ്റിൽ സ്‌കോറിംഗ് തുറന്നിരുന്നു.
അതേസമയം മെഹ്‌റാൻ അഹമ്മദി ചുവപ്പ് കണ്ടത് എസ്റ്റെഗ്ലാലിൻ്റെ പ്രതീക്ഷകൾ അവസാനിക്കാൻ കാരണമായി. അൽ-നാസറിൻ്റെ ആദ്യ ഏഷ്യൻ കിരീട പ്രതീക്ഷ നിലനിർത്തിക്കൊണ്ട്, 87ആം മിനുറ്റിൽ തന്റെ രണ്ടാം ഗോൾ നേടിക്കൊണ്ട് ഡ്യുറാൻ അൽ നസറിന്റെ വിജയം ഉറപ്പിച്ചു.
മറ്റൊരു മത്സരത്തിൽ യുഎഇയുടെ അൽ-വാസലിനെ 4-2ന് തോൽപ്പിച്ച് ഖത്തറിൻ്റെ അൽ-സദ്ദ് അവസാന എട്ടിൽ ഇടം നേടി.