പ്രഖ്യാപനം എത്തി! ക്രിസ്റ്റ്യാനോ റൊണാൾഡോ 2027 വരെ അൽ നസറിൽ

Newsroom

Updated on:

Picsart 25 06 26 18 59 42 400


റിയാദ്: ലോക ഫുട്ബോളിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിൽ തൻ്റെ കളി തുടരുമെന്ന് ക്ലബ് സ്ഥിരീകരിച്ചു. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു.

Ronaldo


അൽ നസറുമായുള്ള റൊണാൾഡോയുടെ കരാർ അവസാനിക്കാനിരിക്കെ, താരം ക്ലബ്ബ് വിടുമെന്ന് വ്യാപകമായ റിപ്പോർട്ടുകൾ വന്നിരുന്നു. 2027 വരെ ക്ലബ്ബിൽ തുടരാനുള്ള കരാർ ആണ് ഇപ്പോൾ റൊണാൾഡോ ഒപ്പുവെച്ചത്. 2027 വരെ തുടരണോ എന്നത് അടുത്ത സീസൺ അവസാനം റൊണാൾഡോക്ക് തീരുമാനിക്കാൻ ആകും.



സൗദി പ്രോ ലീഗിൽ അൽ നസറിനായി മികച്ച പ്രകടനം കാഴ്ചവെച്ച റൊണാൾഡോ, 35 ഗോളുകളുമായി ലീഗിലെ ടോപ് സ്കോററായിരുന്നു.