ട്രയൽസിൽ റൊണാൾഡീനോയുടെ മകനെന്ന് പറയാതെ തന്നെ മെൻഡസ് താരമായി!!

Newsroom

റൊണാൾഡീനോയുടെ മകൻ എന്നതു മറച്ചുവെച്ച് ട്രയൽസിൽ പങ്കെടുത്തിട്ടും റൊണാൾഡീനോയുടെ മകന് ബ്രസീലിയൻ ക്ലബിൽ സെലക്ഷൻ. ബ്രസീൽ ഇതിഹാസത്തിന്റെ മകനായ ജോ മെൻഡസ് ബ്രസീലിയൻ ക്ലബായ ക്രുസേരോയിൽ ആണ് ട്രയൽസിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. 13കാരനായ മെൻഡസിന്റെ വാശിയായിരുന്നു തന്റെ പിതാവിന്റെ പേര് കൊണ്ടല്ലാതെ ടാലന്റ് കൊണ്ട് ക്ലബ് കിട്ടണം എന്നുള്ളത്.

മുമ്പ് പി എസ് ജിയിലും ഇത് പോലെ ട്രയൽസിൽ മെൻഡസ് പങ്കെടുത്തിട്ടുണ്ട്. ബ്രസീലിയൻ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ടീമാണ് ക്രുസേറോ. ക്ലബിന്റെ അക്കാദമിയിൽ ആകും മെൻഡസ് കളിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial