റൊണാൾഡീനോയ്ക്ക് ജാമ്യം, ജയിൽ വിട്ടു, ഇനി വീട്ടു തടങ്കൽ!

- Advertisement -

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീനോയ്ക്ക് അവസാനം ജാമ്യം ലഭിച്ചു. ഇന്നലെയോടെ പരാഗ്വേ ജയിലിൽ താരം ഒരു മാസം പൂർത്തിയാക്കിയിരുന്നു. ഇന്നലെ 1.3മില്യൺ കെട്ടിവെച്ചതോടെയാണ് താരത്തിന് ജാമ്യം ലഭിച്ചത്. ജയിൽ വിടാം എങ്കിലും താരത്തിന് പരാഗ്വേ വിടാൻ പറ്റില്ല. കേസിൽ അന്തിമ വിധി വരുന്നത് വരെ പരാഗ്വേയിൽ ഒരു ഹോട്ടലിൽ വീട്ടു തടങ്കലിൽ ആകും റൊണാൾഡീനോ കഴിയുക.

റൊണാൾഡീനീയുടെ സഹോദരനും ജാമ്യം ലഭിച്ചിട്ടുണ്ട്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിന് ആയിരുന്നു റൊണാൾഡീനോയെ കഴിഞ്ഞ മാസം പരാഗ്വേ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പാസ്പോർട്ടിൽ റൊണാൾഡീനോ പരാഗ്വേ സ്വദേശിയാണ് എന്ന് കാണിച്ചതായിരുന്നു പ്രശ്നമായത്.

Advertisement