റോഡ്രിഗോ റിക്വെൽമെ റയൽ ബെറ്റിസിലേക്ക്; അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവെക്കും

Newsroom

Picsart 25 06 28 21 17 06 555



റയൽ ബെറ്റിസ് തങ്ങളുടെ പുതിയ സൈനിംഗ് പൂർത്തിയാക്കുന്നു. യുവതാരം റോഡ്രിഗോ റിക്വെൽമെ ബെറ്റിസ് പ്രോജക്ടിന്റെ ഭാഗമാകും. അഞ്ചു വർഷത്തെ കരാറിലാണ് റൊറോ എന്ന് വിളിപ്പേരുള്ള റിക്വെൽമെ ബെറ്റിസിലെത്തുന്നത്.


അടുത്ത ആഴ്ച 22.5 ദശലക്ഷം യൂറോയും അധിക ബോണസുകളും ചേർത്ത് കോമോയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന ജീസസ് റോഡ്രിഗസിന് പകരക്കാരനായാണ് റിക്വെൽമെയുടെ വരവ്.
അറ്റ്ലെറ്റിക്കോ മാഡ്രിഡിന് റിക്വെൽമെയുടെ ഭാവി കൈമാറ്റത്തിൽ ഒരു നിശ്ചിത ശതമാനം (സെൽ-ഓൺ ക്ലോസ്) ലഭിക്കുന്ന വ്യവസ്ഥയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019 മുതൽ താരം അത്ലറ്റിക് മാഡ്രിഡിൽ ഉണ്ട്.