സ്റ്റിമാച് കിംഗ്സ് കപ്പിനായി പ്രഖ്യാപിച്ച സാധ്യാതാ ടീമിൽ പൂനെ സിറ്റി സ്ട്രൈക്കർ റോബിൻ സിംഗിന് ഇടം ലഭിക്കാത്തതിൽ അത്ഭുതം പ്രകടിപ്പിച്ച് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം. 37 അംഗ സ്ക്വാഡിൽ പോലും റോബിൻ സിംഗിന് ഇടം കിട്ടിയില്ല എന്നത് തനെൻ അത്ഭുതപ്പെടുത്തുന്നു എന്ന് ട്വിറ്ററിൽ ഇയാൻ ഹ്യൂം പറഞ്ഞു. അവസാന ആറു മാസനായി റോബിൻ സിങ് അത്ര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്നും റോബിനെ തഴഞ്ഞത് ശരിയായില്ല എന്നും ഹ്യൂം പറഞ്ഞു.
എന്നാൽ കുറേ കാലമായി പല കാരണത്താലും അവഗണിക്കപ്പെട്ട പലരും ഇന്ത്യൻ ക്യാമ്പിലേക്ക് എത്തിയതിൽ സന്തോഷമുണ്ട് എന്നും ഹ്യൂം പറഞ്ഞു. കോൺസ്റ്റന്റൈൻ ഉള്ള കാലത്ത് ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു റോബിൻ സിംഗ്. റോബിനെ സ്ഥിരമായി ടീമിൽ എടുക്കുന്നതിൽ കോൺസ്റ്റന്റൈൻ കടുത്ത വിമർശനങ്ങൾ നേരിടേണ്ടതായും വന്നിട്ടുണ്ട്. പുതിയ പരിശീലകനായ സ്റ്റിമാച് റോബിനെ ഒഴിവാക്കിയപ്പോൾ ടീമിൽ നിന്ന് സ്ഥിരമായി അവഗണിക്കപ്പെട്ടിരുന്ന ബ്രണ്ടൺ, സൂസൈരാജ്, ജോബി ജസ്റ്റിൻ, ആദിൽ ഖാൻ, രാഹുൽ ബെഹ്കെ തുടങ്ങിയ പലരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.