ജൂനിയർ ലീഗ്; ഡെൽഹി ഡൈനാമോസിനോട് ഗോകുലത്തിന് തോൽവി

അണ്ടർ 15 ദേശീയ ലീഗായ ജൂനിയർ ലീഗിന്റെ പ്ലേ ഓഫ് റൗണ്ടിൽ ഗോകുലത്തിന് തോൽവി. ഇന്ന് പ്ലേ ഓഫിലെ ഗ്രൂപ്പ് ബിയിൽ നടന്ന പോരാട്ടത്തിൽ ഡെൽഹി ഡൈനാമോസ് ആൺ ഗോകുലം കേരള എഫ് സിയെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പരാജയം. കളിയുടെ അവസാന നിമിഷത്തിൽ പിറന്ന പെനാൾട്ടിയിലാണ് ഗോകുലം തോറ്റത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോകുലമായിരുന്നു ആദ്യം ലീഡ് എടുത്തത്. 66ആം മിനുട്ടിൽ ഡെൽഹി സമനില കണ്ടെത്തുകയും ഇഞ്ച്വറി ടൈമിൽ പെനാൾട്ടിയിൽ വിജയിക്കുകയുമായിരുന്നു.

ആദ്യ മത്സരത്തിൽ ജമ്മു കാശ്മീർ അക്കാദമിയെ തോൽപ്പിച്ച ഗോകുലത്തിന് ഇപ്പോഴും ഫൈനൽ റൗണ്ട് പ്രതീക്ഷയുണ്ട്. അവസാന മത്സരത്തിൽ മെയ് 18ന് ഗോകുലം കേരള എഫ് സി ഡെമ്പോ ഗോവയെ നേരിടും.