റിവർ പ്ലേറ്റിലേക്കില്ല എന്ന് സുവാരസ്

Newsroom

താനും ലാറ്റിനമേരിക്കൻ ക്ലബായ റിവർ പ്ലേറ്റുമായുള്ള ചർച്ചകൾ അവസാനിച്ചതായി സുവാരസ് അറിയിച്ചു. തനിക്ക് യൂറോപ്പിൽ തുടരാനാൺ ആഗ്രഹം എങ്കിലും റിവർ പ്ലേറ്റുമായുള്ള ചർച്ചകൾ എന്നെ ആ ക്ലബിലേക്ക് അടുപ്പിച്ചിരുന്നു. എന്നാൽ ആ ചർച്ചകൾ അവസാനിച്ചു എന്നും താൻ റിവർ പ്ലേറ്റിന് ആയി കളിക്കില്ല എന്നും സുവാരസ് പറഞ്ഞു.

അത്ലറ്റിക്കോ മാഡ്രിഡ് വിട്ട ലൂയിസ് സുവാരസ് യൂറോപ്പിൽ തന്നെ തുടരാനാണ് ഇതോടെ സാധ്യത. രണ്ട് വർഷം മുമ്പ് ബാഴ്സലോണയിൽ നിന്ന് സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയ സുവാരസ് കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ലാലിഗ ജേതാക്കൾ ആക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു.

2014ൽ ലിവർപൂൾ വിട്ടത് മുതൽ സ്പെയിനിലായിരുന്നു സുവാരസ് ഉണ്ടായിരുന്നത്. ബാഴ്സക്ക് ഒപ്പം കളിച്ച് ഒരുപാട് കിരീടങ്ങൾ നേടിയ താരം വിവാദ നീക്കത്തിലൂടെയാണ് അത്ലറ്റിക്കോയിൽ എത്തിയത്. മുമ്പ് അയാക്സിനായും ഗോളടിച്ച് കൂട്ടിയിട്ടുള്ള താരമാണ് സുവാരസ്.