മുൻ ജർമ്മൻ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്ന റെനെ ആൽദർ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 34കാരൻ മാത്രമായിരുന്ന റെനെ നിരന്തരമായി അദ്ദേഹത്തെ വേട്ടയാടുന്ന പരിക്കുകൾ കാരണം ആണ് ഫുട്ബോൾ ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ എത്തിയത്. അവസാനനായി എഫ് സി മൈൻസിനു വേണ്ടി ആയിരുന്നു അദ്ദേഹം കളിച്ചത്.
2008 യൂറോ കപ്പിൽ ജർമ്മൻ ടീമിന്റെ ഭാഗമായിരുന്ന ആൾദർ 2010 ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ സമയത്ത് ജർമ്മൻ ടീമിന്റെ ഒന്നാം നമ്പർ ആയിരുന്നു ഇദ്ദേഹം. എന്നാൽ അന്ന് സൗത്താഫ്രിക്കയിലേക്ക് പോകുന്നതിന് തൊട്ടു മുമ്പ് പരിക്കേറ്റ് ലോകകപ്പ് നഷ്ടമാവുകയായിരുന്നു. പിന്നീട് ഒരിക്കളും ജർമ്മൻ ടീമിലെ സ്ഥിരാങ്കം ആവാൻ ആയില്ല. ബയേർ ലെവർകൂസൻ, ഹാംബർഗർ എന്നീ ക്ലബുകൾക്കായും ഗ്ലോവ് അണിഞ്ഞിട്ടുണ്ട്.