17 വയസ്സിന് താഴെയുള്ളവരുടെ ലക്ഷദ്വീപ് സുബ്രതോ മുഖർജി യോഗ്യത മത്സരങ്ങൾക്ക് നാളെ തുടക്കം

ലക്ഷദ്വീപിൽ ഇത്തവണത്തെ 17 വയസ്സിന് താഴെയുള്ളവരുടെ സുബ്രതോ മുഖർജി ടൂർണമെന്റിനുള്ള യോഗ്യതമത്സരങ്ങൾക്ക് നാളെ കവരത്തിയിൽ തുടക്കമാവും. നാളെ വൈകീട്ട് 5 മണിക്കുള്ള മത്സരത്തിൽ കവരത്തി മിനിക്കോയിയെ നേരിടുന്നതോടെയാണ് സുബ്രതോക്ക് തുടക്കമാവുക. 9 ദ്വീപിൽ നിന്നുമുള്ള സ്‌കൂളുകളെ പ്രതിനിധീകരിച്ച് കുട്ടികൾ മത്സരത്തിന് ഇറങ്ങും. ഇത്തവണ രണ്ട് വീതം ഗ്രൂപ്പുകൾ ആയി തിരിച്ചാണ് യോഗ്യത മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വലിയകര, ചെറിയകര എന്നു പേരിട്ടിരിക്കുന്ന ഇരു ഗ്രൂപ്പുകൾ ആയിട്ടാണ് ടീമുകളെ തിരിച്ചിരിക്കുന്നത്. കരുത്തരായ ആന്ത്രോത്തിനൊപ്പം ചെത്ലത്ത്, കിൽത്താൻ, അഗത്തി, കടമത്ത് ടീമുകൾ വലിയകര ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്നു.

അതേസമയം ഏതാണ്ട് മരണഗ്രൂപ്പ് എന്നു വിളിക്കാവുന്ന ചെറിയകര ഗ്രൂപ്പിൽ ആതിഥ്യം വഹിക്കുന്ന കരുത്തരായ കവരത്തിക്കൊപ്പം ഏതാണ്ട് തുല്യശക്തികൾ ആയ അമിനി, മിനിക്കോയി ടീമുകളും കൽപ്പേനിയും അണിനിരക്കുന്നു. എന്നാൽ ഏത് ടീമും അട്ടിമറിക്ക് കെൽപ്പുള്ളവർ ആണെന്ന് മുൻകാല പ്രകടങ്ങൾ സാക്ഷ്യം വഹിക്കുമ്പോൾ പ്രവചങ്ങൾക്ക് പ്രസക്തിയില്ല. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങൾ വരുന്ന ടീമുകൾ തമ്മിൽ സെമിയിൽ ഏറ്റുമുട്ടുമ്പോൾ ഈ മാസം 23 നാണ് ഫൈനൽ മത്സരം നടക്കുക. ജയിക്കുന്ന ദ്വീപിലെ സ്‌കൂൾ ദേശീയ തലത്തിൽ സുബ്രതോ മുഖർജിയിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് മത്സരിക്കും. അടുത്ത മാസം ആണ് സുബ്രതോ മുഖർജി അരങ്ങേറുക.

Previous articleഹസാർഡിന് പരിക്ക്!!! റയലിന് തുടക്കത്തിൽ തന്നെ തിരിച്ചടി
Next articleസപ്പോര്‍ട്ട് സ്റ്റാഫിന്റെ തിരഞ്ഞെടുപ്പിലും അഡ്വൈസറി കമ്മിറ്റിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട കപില്‍ ദേവ്