ഹസാർഡിന് പരിക്ക്!!! റയലിന് തുടക്കത്തിൽ തന്നെ തിരിച്ചടി

- Advertisement -

റയൽ മാഡ്രിഡിന് സീസൺ തുടങ്ങും മുമ്പ് വൻ തിരിച്ചടി. അവരുടെ വൻ സൈനിംഗ് ഹസാർഡിന് പരിക്കേറ്റതാണ് സിദാനെ വലക്കുന്നത്. ഹാംസ്ട്രിങ് ഇഞ്ച്വറിയേറ്റ ഹസാർഡ് നാളെ നടക്കുന്ന റയൽ മാഡ്രിഡിന്റെ ലീഗിലെ ആദ്യ മത്സരത്തിൽ കളിക്കില്ല എന്ന് ഉറപ്പായി. സെൽറ്റ വിഗോയ്ക്ക് എതിരെയാണ് റയൽ മാഡ്രിഡിന്റെ ആദ്യ മത്സരം.

ഹസാർഡിന്റെ പരിക്ക് എത്ര സാരമുള്ളതാണെന്ന് ഇനിയും വ്യക്തമല്ല. നാലു ആഴ്ചയോളം ഹസാർഡ് കളിച്ചേക്കില്ല എന്ന് ആണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയ ചെൽസിയിൽ നിന്നാണ് ഹസാർഡിനെ റയൽ ടീമിൽ എത്തിച്ചു. റയലിനായി ലാലിഗയിൽ കളിക്കുക എന്ന ഹസാർഡിന്റെ വലിയ ആഗ്രഹം നടക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും എന്നാണ് മനസ്സിലാക്കാൻ ആവുന്നത്.

Advertisement