യു.എഫ്.സിയെ തോൽപ്പിച്ച് കരുത്ത് കാട്ടി കൈസ്

- Advertisement -

കെ ലീഗിൽ ഇന്നത്തെ മത്സരത്തിൽ ലീഗിൽ തങ്ങളുടെ ആദ്യ പരാജയം ഏറ്റുവാങ്ങി നിലവിലെ ജേതാക്കളായ യു.എഫ്.സി. ലീഗിൽ ഇപ്പോൾ രണ്ടാമതുള്ള കൈസ് ആണ് യു.എഫ്.സിക്ക് ഷോക്ക് നൽകിയത്. ഷഫീഖ് നേടിയ ഗോളിൽ എതിരില്ലാത്ത ഒറ്റ ഗോളിനാണ് കൈസ് യു.എഫ്.സിയെ തോൽപ്പിച്ചത്. ലീഗിൽ മികച്ച ഫോമിലുള്ള യു.എഫ്.സിക്ക് ഈ പരാജയം തിരിച്ചടിയായി. 4 മഞ്ഞകാർഡ് കണ്ടു മത്സരം. കൈസിന്റെ ബിലാൽ ആണ് മത്സരത്തിലെ കേമൻ. ഇതോടെ ലീഗിൽ പോയിന്റ് ടേബിളിൽ യു.എഫ്.സിക്ക് ഒപ്പമെത്താൻ കൈസിനായി. തോറ്റെങ്കിലും ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള യു.എഫ്.സി തന്നെയാണ് ലീഗിൽ ഒന്നാമത്. 5 മത്സരങ്ങളിൽ നിന്നു 3 ജയവും ഓരോ വീതം തോൽവിയും സമനിലയും വഴങ്ങിയ യു.എഫ്.സിക്ക് ഇപ്പോൾ 10 പോയിന്റ് ആണ് ഉള്ളത്, ഒരു മത്സരം കുറവ് കളിച്ച കൈസിനും 10 പോയിന്റ് ആണ് ഉള്ളത്, ഇന്നത്തെ അടക്കം 3 കളി ജയിച്ച കൈസ് ഒരു മത്സരത്തിൽ സമനില വഴങ്ങിയിരുന്നു.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ഹെവൻസ്‌ ട്രീറ്റിനെ തകർത്ത ഗ്രീൻ ലാന്റ് തങ്ങളുടെ സെമി പ്രതീക്ഷകൾ സജീവമാക്കി. എതിരില്ലാത്ത 3 ഗോളുകൾക്ക് ആയിരുന്നു ദുർബലരായ ഹെവൻസ്‌ ട്രീറ്റിനെതിരെ ഗ്രീൻ ലാന്റിന്റെ ജയം. കളിയിലെ താരമായ ഇജാസ്, ആദിൽ, അബ്ദു എന്നിവരായിരുന്നു ഗ്രീൻ ലാന്റിനായി ഗോളുകൾ നേടിയത്. ജയത്തോടെ ഗ്രീൻ ലാന്റ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത് എത്തി. 4 മത്സരങ്ങളിൽ 4 പോയിന്റ് ഉള്ള ഗ്രീൻ ലാന്റിന്റെ ആദ്യ ജയം ആയിരുന്നു ഇന്നത്തേത്. അതേസമയം മൂന്നു മത്സരങ്ങളിൽ നിന്ന് 3 പോയിന്റ് നേടിയ ഹെവൻസ്‌ ട്രീറ്റ് തോൽവിയോടെ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്ത് ആയി. നാളത്തെ മത്സരങ്ങളിൽ ആദ്യ നാലിൽ തിരിച്ചെത്താൻ ശ്രമിക്കുന്ന വി.സി.സി ഹെവൻസ്‌ ട്രീറ്റിനെ നേരിടുമ്പോൾ ലീഗിൽ ഇപ്പോൾ രണ്ടും മൂന്നും സ്ഥാനത്തുള്ള കൈസും അഷ്ഹദുവും പരസ്പരം ഏറ്റുമുട്ടും.

Advertisement