കെ ലീഗിൽ സെമി പ്രതീക്ഷകൾ സജീവമാക്കി ജയം കണ്ട് അഷ്ഹദുവും, വി.സി.സിയും

- Advertisement -

കെ ലീഗിലെ രണ്ടും മൂന്നും സ്ഥാനക്കാരുടെ പോരാട്ടത്തിൽ രണ്ടാം സ്ഥാനക്കാരെ തോൽപ്പിച്ച് സെമി സാദ്യതകൾ സജീവമാക്കി അഷ്ഹദു. 5 കൈസ് താരങ്ങൾ മഞ്ഞകാർഡ് കണ്ട മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് ആയിരുന്നു അഷ്ഹദുവിന്റെ ജയം. അഷ്ഹദുവിനായി സജീദും ഹാഷിമുമാണ് ഗോളുകൾ നേടിയത്. ഇതോടെ 8 പോയിന്റുമായി അഷ്ഹദു തങ്ങളുടെ സെമിപ്രതീക്ഷ ഏതാണ്ട് ഉറപ്പിച്ചു. തോറ്റെങ്കിലും രണ്ടാം സ്ഥാനത്ത് തന്നെയാണ് 10 പോയിന്റുമായി കൈസ്. അഷ്ഹദുവിന്റെ ജയത്തിൽ നിർണായക പങ്ക് വഹിച്ച അഷ്ഹദ് ആണ് മത്സരത്തിലെ കേമൻ.

ലീഗിലെ മറ്റൊരു മത്സരത്തിൽ ഹെവൻസ്‌ ട്രീറ്റിനെ എതിരില്ലാത്ത 8 ഗോളുകൾക്ക് തകർത്ത വി.സി.സിയും തങ്ങളുടെ സെമി സാധ്യതകൾ സജീവമാക്കി. കളിയിലെ കേമനായ നസീബിന്റെ ഹാട്രിക് ഗോളുകൾ ആണ് വി.സി.സിയുടെ ജയത്തിൽ നിർണായക പങ്ക് വഹിച്ചത്. ഇരട്ടഗോളുമായി ഷാനിദും തിളങ്ങിയപ്പോൾ തഫ്രൂക്ക്, ദർവേശ്, മിഫ്ത എന്നിവരാണ് വി.സി.സിയുടെ മറ്റ് ഗോളുകൾ നേടിയത്. ജയത്തോടെ ലീഗ് പോയിന്റ് ടേബിളിൽ 7 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയരാൻ വി.സി.സിക്ക് ആയി. തോൽവിയോടെ ഹെവൻസ്‌ ട്രീറ്റിന്റെ സെമി പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു എന്നു പറയാം, ലീഗിൽ ഇപ്പോൾ 6 മതാണ് അവർ. ലീഗിലെ നാളത്തെ മത്സരങ്ങളിൽ ലീഗിലെ അവസാനക്കാരായ ജി.എസ്.എസ്.എസ് ഗ്രീൻ ലാന്റിനെയും അഷ്ഹദു ഹെവൻസ്‌ ട്രീറ്റിനെയും നേരിടും.

Advertisement