റെഡ് സ്റ്റാർ അക്കാദമിയിലേക്ക് ട്രയൽസ് മെയ് 21ന്

കേരളത്തിലെ പ്രശസ്ത റെസിഡൻഷ്യൽ അക്കാദമി ആയ റെഡ്സ്റ്റാർ തൃശ്ശൂർ അക്കാദമി ടീമുകളിലേക്ക് താരങ്ങളെ ക്ഷണിച്ചു കൊണ്ട് ട്രയൽസ് നടത്തുന്നു. ഇപ്പോൾ നടക്കുന്ന ഇന്ത്യൻ അണ്ടർ 15 ക്യാമ്പിലേക്ക് നാലു താരങ്ങളെ സംഭാവന ചെയ്ത റെഡ്സ്റ്റാർ തൃശ്ശൂർ കൂടുതൽ താരങ്ങളെ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിക്കായി സംഭാവന ചെയ്യനുള്ള പ്രയത്നത്തിലാണ്‌. മെയ് 21ന് തൃശ്ശൂരിൽ ആണ് ട്രയൽസ് നടക്കുക.

2004, 2005 വർഷങ്ങളിൽ ജനിച്ച കുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാൻ. താല്പര്യമുള്ള കുട്ടികളും രക്ഷിതാക്കളും മെയ് 21ന് രാവിലെ 8 മണിക്ക് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എത്തണം. ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും കളിക്കാൻ ആവശ്യമായ കിറ്റും കരുതേണ്ടതുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് യൂത്ത് ഐ ലീഗുകൾ, ഇന്റർ സ്കൂൾ ടൂർണമെന്റുകൾ, കെ എഫ് എ അക്കാദമി ലീഗ് തുടങ്ങിയവയിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്; 9895581917, 6282683913