മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് താൻ പുറത്താവാൻ കാരണം പോഗ്ബയല്ലെന്ന് മൊറീഞ്ഞോ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് താൻ പുറത്താവാനുള്ള കാരണം ഫ്രാൻസിന്റെ സൂപ്പർ താരം പോൾ പോഗ്ബയല്ലെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൊറീഞ്ഞോ. 28 വർഷത്തിനിടെയുള്ള മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞഡിസംബറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോസെ മൊറീഞ്ഞോയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത്. തുടർന്നാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ സോൾഷ്യറിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി നിയമിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സെപ്‌തംബറിൽ മൊറീഞ്ഞോയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളയായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. മൊറീഞ്ഞോയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പോൾ പോഗ്ബ സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട പോസ്റ്റ് വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു.

എന്നാൽ മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രശ്നങ്ങളുടെ കാരണം കളിക്കാരുടെയും വ്യവസ്ഥിതിയുടെയും ക്ലബ്ബിന്റെ അഭിലാഷത്തിന്റെയുംമാണെന്നും മൊറീഞ്ഞോ പറഞ്ഞു. മൊറീഞ്ഞോക്ക് ശേഷം പരിശീലകനായി ചുമതലയേറ്റ സോൾഷ്യർ ആദ്യ 19 മത്സരങ്ങളിൽ 14 എണ്ണവും ജയിച്ച് മികവ് കിട്ടിയെങ്കിലും തുടർന്ന് വന്ന മോശം ഫോമിനെ തുടർന്ന് പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്ത് എത്തിയിരുന്നു.