സാൽസ്ബർഗിനെ തകർത്ത് റയൽ മാഡ്രിഡ് ഗ്രൂപ്പ് എച്ചിൽ ഒന്നാമത് ഫിനിഷ് ചെയ്തു

Newsroom

Picsart 25 06 27 08 36 38 645
Download the Fanport app now!
Appstore Badge
Google Play Badge 1


ഫിഫ ക്ലബ് ലോകകപ്പിൽ ആർബി സാൽസ്ബർഗിനെതിരെ 3-0 ന് തകർപ്പൻ വിജയം നേടി റയൽ മാഡ്രിഡ് ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിനീഷ്യസ് ജൂനിയർ (40′), ഫെഡറിക്കോ വാൽവെർഡെ (45+3′), ഗോൺസാലോ ഗാർസിയ (84′) എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ലോസ് ബ്ലാങ്കോസ് റൗണ്ട് ഓഫ് 16-ൽ യുവന്റസുമായി ഏറ്റുമുട്ടും.

Picsart 25 06 27 08 36 52 151


പ്രീ-ക്വാർട്ടറിലേക്ക് മുന്നേറാൻ വിജയം അനിവാര്യമായിരുന്ന ആർബി സാൽസ്ബർഗിന് വിജയിക്കാൻ സാധിച്ചില്ല. 4 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായ അവർ ടൂർണമെന്റിൽ നിന്ന് പുറത്തായി. അൽ ഹിലാൽ 5 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവർക്ക് ഇനി മാഞ്ചസ്റ്റർ സിറ്റിയെയാണ് നേരിടേണ്ടത്,