മേസൺ ഗ്രീൻവുഡിന് പരിക്ക്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മേസൺ ഗ്രീൻവുഡിന് പരിക്ക്. ഇംഗ്ലണ്ടിന്റെ അണ്ടർ 21 യൂറോപ്യൻ ചാമ്പ്യൻഷിപ്പിനായുള്ള സ്ക്വാഡിൽ നിന്ന് മേസൺ ഗ്രീൻവുഡ് പിന്മാറി. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കായി സ്ലൊവേനയിയയിലേക്ക് പോകുന്ന ഇംഗ്ലണ്ട് ടീമിൽ ഗ്രീൻവുഡ് ഉണ്ടാകില്ല. ഗ്രീൻവുഡിന് പകരം നോർവിച് താരം കാന്റ്വെൽ ടീമിൽ എത്തി. സ്വിറ്റ്സർലാന്റ്, പോർച്ചുഗൽ, ക്രൊയേഷ്യ ടീമുകൾക്ക് എതിരെയാണ് ഇംഗ്ലണ്ടിന്റെ ഗ്രൂപ്പ് മത്സരങ്ങൾ.

ഗ്രീൻവുഡിന്റെ പരിക്ക് എത്ര സാരമുള്ളതാണ് എന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ മനസ്സിലാവുകയുള്ളൂ. ഗ്രീൻവുഡ് ഈ ആഴ്ച പരിശീലനം നടത്തില്ല. താരത്തെ കൂടുതൽ കാലം നഷ്ടമാവില്ല എന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

Advertisement