ഇന്ത്യൻ പരിശീലകനാവാൻ ഫ്രാൻസിനെ ലോകകപ്പ് ഫൈനലിൽ എത്തിച്ച് കോച്ചും

Newsroom

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനാവാൻ അപേക്ഷ നൽകിയവരുടെ കൂട്ടത്തിൽ മറ്റൊരു വമ്പൻ പേരു കൂടെ. ഫ്രഞ്ച് പരിശീലകനായ റെയ്മണ്ട് ഡൊമനിക്കാണ് ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷ കൊടുത്തിരിക്കുന്നത്. ഫ്രാൻസിനെ 2006 ലോകകപ്പിൽ ഫൈനൽ വരെ എത്തിച്ച ആളാണ് റെയ്മണ്ട്. അന്ന് ഇറ്റലിയോട് പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടായിരുന്നു ഫ്രാൻസ് കിരീടം കൈവിട്ടത്.

2010 ലോകകപ്പിലും ഡൊമനിക് തന്നെ ആയിരുന്നു ഫ്രാൻസിന്റെ പരിശീലകൻ. എങ്കിലും ടീമിലെ കളിക്കാരുമായി പ്രശ്നമാവുകയും ആ ലോകകപ്പിൽ ഫ്രാൻസ് നിരാശയാർന്ന പ്രകടനം കാഴ്ചവെക്കുകയുമായിരുന്നു. ഫ്രഞ്ച് ക്ലബായ ലിയോണിന്റെ പരിശീലകനായും ഡൊമനിക് പ്രവർത്തിച്ചിട്ടുണ്ട്. കുറച്ച് കൂടെ കഴിഞ്ഞു മാത്രമെ ഇന്ത്യ ആരാകും പരിശീലകൻ എന്ന് തീരുമാനിക്കുകയുള്ളൂ.

പ്രസിദ്ധ പരിശീലകരായ ബിഗ് സാം, എറിക്സൺ, ആൽബർട്ടോ സെക്കറൂണി, മസിമിലിയാനോ എന്നിവരൊക്കെ ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷ നൽകിയിട്ടുണ്ട്.