റാവീസ് പ്രതിധ്വനി സെവന്‍സ് 2023ന്റെ ഫിക്സ്ച്ചറുകള്‍ തയ്യാര്‍

Sports Correspondent

ടെക്നോപാര്‍ക്ക് ജീവനക്കാരുടെ ഫുട്ബോള്‍ മാമാങ്കത്തിന്റെ ഫിക്സ്ച്ചറുകള്‍ തയ്യാര്‍. റാവീസ് പ്രതിധ്വനി സെവന്‍സ് 2023ന്റെ മത്സരക്രമമാണ് ഇപ്പോള്‍ സംഘാടകരായ പ്രതിധ്വനി പുറത്ത് വിട്ടിരിക്കുന്നത്. റാവീസ് ടൈറ്റിൽ സ്പോൺസര്‍ ആയി എത്തുമ്പോള്‍ യൂഡി പ്രൊമോഷന്‍സിന്റെയും സഹകരണം ടൂര്‍ണ്ണമെന്റിലുണ്ട്.

ഐടി ജീവനക്കാരുടെ വെൽഫെയര്‍ അസോസ്സിയേഷന്‍ ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ഈ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ആറാം സീസൺ ആണ് ഇത്. 93 ടീമുകളാണ് ടൂര്‍ണ്ണമെന്റിൽ മാറ്റുരയ്ക്കുന്നത്.

Prathidhwanisevens1

Prathidhwanisevens2

26 ഗ്രൂപ്പുകളിലായി 78 ടീമുകളാണ് ടൂര്‍‍ണ്ണമെന്റിന്റെ ആദ്യ ഘട്ടത്തിൽ പങ്കെടുക്കുന്നത്. ഫേസ് 1 മത്സരങ്ങള്‍ മേയ് 6ന്  ആരംഭിച്ച് മേയ് 28 വരെ നീണ്ട് നിൽക്കും. ഫേസ് 1ന്റെ നോക്ക്ഔട്ട് മത്സരങ്ങള്‍ ജൂൺ 3-4 തീയ്യതികളിൽ നടക്കും.

വാരാന്ത്യത്തിൽ രാവിലെ ആദ്യ മത്സരം 6.30നും അവസാന മത്സരം 9.30യ്ക്കും ആരംഭിയ്ക്കുന്ന തരത്തിലും ഉച്ചയ്ക്ക് 2.30യ്ക്ക് ആദ്യ മത്സരവും ആ സെഷനിലെ അവസാന മത്സരം 5.30യ്ക്ക് ആരംഭിയ്ക്കുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.