തന്റെ മികവിലേക്ക് താൻ തിരികെയെത്തി എന്ന് റാഷ്ഫോർഡ്

Newsroom

തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് താൻ തിരികെയെത്തി എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡ്. ഈ സീസൺ തുടക്കത്തിൽ ദയനീയ പ്രകടനങ്ങൾ നടത്തിക്കിണ്ടിരുന്ന റാഷ്ഫോർഡ് ഇപ്പോൾ അവസാന ആഴ്ചകളിൽ മികച്ചു നിൽക്കുകയാണ്. അവസാന പത്തു മത്സരങ്ങളിൽ നിന്ന് ഒമ്പതു ഗോളുകൾ നേടാൻ റാഷ്ഫോർഡിനായിരുന്നു. അവസാന രണ്ടു യൂറൊ കപ്പ് യോഗ്യതാ മത്സരങ്ങളിലും ഇംഗ്ലണ്ടിനു വേണ്ടി റാഷ്ഫോർഡ് വലകുലുക്കി.

തനിക്ക് ഈ സീസൺ തുടക്കം വിഷമം പിടിച്ചതായിരുന്നു. ഇപ്പോൾ അത് അവസാനിച്ചതായി താൻ വിശ്വസിക്കുന്നു. ഇപ്പോൾ നിരന്തരം കളിക്കാൻ ആവുന്നുണ്ട്. ടീമിക് സ്ഥിരമായി കളിക്കാൻ പറ്റിയാൽ മികച്ച രീതിയിൽ കളിക്കാൻ ആകുമെന്നും റാഷ്ഫോർഡ് പറഞ്ഞു. ഇംഗ്ലീഷ് ടീമിൽ നിരധി ടാലന്റുകൾ ഉണ്ട് അതുകൊണ്ട് തന്നെ സ്ഥിരമായി അവസരം കിട്ടുമെന്ന് ഉറപ്പില്ല. അവസരൻ കിട്ടുമ്പോൾ മികച്ചത് നൽകുക എന്നതാണ് പ്രധാനം. റഷ്ഫോർഡ് പറഞ്ഞു.