പരിശീലന മത്സരത്തിനിടയിൽ റാമോസിന് പരിക്ക്

Newsroom

പാരീസ് സെന്റ് ജെർമെയ്ൻ ഡിഫൻഡർ സെർജിയോ റാമോസിന് പരിക്ക്. ഇന്നലെ പരിശീലന സെഷൻ പൂർത്തിയാക്കാൻ പരിക്ക് കാരണം റാമോസിനായില്ല. ഫസ്റ്റ്-ടീം കളിക്കാരും യൂത്ത് അക്കാദമി കളിക്കാരും തമ്മിലുള്ള മത്സരത്തിനിടെയാണ് റാമോസിന് പരിക്കേറ്റത്‌. പരിക്കിന്റെ സ്വഭാവവും തീവ്രതയും വ്യക്തമല്ല.

Picsart 23 03 17 03 02 14 130

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിൽ നിന്ന് എത്തിയ സമയത്ത് റാമോസിനെ പരുക്ക് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ ഈ സീസണിൽ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് ഈ സീസണിൽ മികച്ച ഫോമിലാണ്. ഈ സീസണിൽ ഇതിനകം 36 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം ഞായറാഴ്ച റെന്നസിനെതിരായ മത്സരത്തിൽ കളിക്കില്ല എന്നാണ് റിപ്പോർട്ടുകൾ.