ജർമ്മനി – സെർബിയ മത്സരത്തിനിടെ വംശീയാധിക്ഷേപം

ജർമ്മനി – സെർബിയ മത്സരത്തിനിടെ വംശീയാധിക്ഷേപം നടന്നതായി ആരോപണം. ജർമ്മനിയും സെർബിയയും തമ്മിലുള്ള സൗഹൃദ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. യോവിച്ചിന്റെയും ഗൊരെസ്കയുടെയും ഗോളുകളാണ് സമനില മത്സരത്തിൽ പിറന്നത്. ജർമ്മൻ താരങ്ങളായ ലൊരെ സാനെയ്ക്കും ഇൽകെ ഗുണ്ടോഗനുമെതിരായാണ് വംശീയാധിക്ഷേപം ഉണ്ടായത്.

മത്സരത്തിനിടെ ഒരു ജർമ്മൻ ജേണലിസ്റ് ലൈവ് ഫേസ്‌ബുക്ക് വീഡിയോയിലൂടെ ഇരു താരങ്ങൾക്കും നേരിടേണ്ടി വന്ന വംശീയാധിക്കപത്തെക്കുറിച്ച് വിവരിച്ചിരുന്നു. ഇതേ തുടർന്ന് നാല്പതോളം ആരാധകരെ പോലീസ് അറസ്റ് ചെയ്‌തെന്ന സ്ഥിതികരിക്കാത്ത റിപ്പോർട്ടുകൾ ജർമ്മനിയിൽ നിന്നും വരുന്നുണ്ട്. യൂറോപ്പ്യൻ ഫുട്ബാളിൽ വർധിച്ചു വരുന്ന വംശീയാധിക്ഷേപം ഫുട്ബോൾ ആരാധകരിൽ ആശങ്കയുളവാക്കുന്നുണ്ട്.

Previous articleപണി പാളും, വാറിനെ അസഭ്യം പറഞ്ഞ നെയ്മറിനെതിരെ നടപടി
Next articleഅവസാന നിമിഷം ക്ലാസിക്ക് ഫിനിഷിലൂടെ ബിനീഷ് ബാലൻ, എഫ് സി തൃശ്ശൂരിന് രക്ഷ