പ്രീമിയർ ലീഗിൽ കളിക്കാനുള്ള ആഗ്രഹവുമായി റാബിയോ

Newsroom

Picsart 24 07 20 11 13 27 409
Download the Fanport app now!
Appstore Badge
Google Play Badge 1

28കാരനായ ഫ്രഞ്ച് താരം റാബിയോ പ്രീമിയർ ലീഗിലേക്ക് വരാൻ ശ്രമിക്കുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഫ്രീ ഏജന്റായ റാബിയോ ഇതുവരെ ഒരു ഓഫറും സ്വീകരിച്ചിട്ടില്ല. താരത്തിന്റെ യുവന്റസിലെ കരാർ അവസാനിച്ചിരുന്നു. കരാർ പുതുക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് യുവന്റസും അറിയിച്ചിരുന്നു.

റാബിയോ 23 05 24 22 41 21 156

റാബിയോ ഫ്രാൻസിനായി യൂറഒ കപ്പിൽ നല്ല കളി കളിച്ചിരുന്നു. 2019 ജൂലൈയിൽ അലയൻസ് സ്റ്റേഡിയത്തിൽ എത്തിയ റാബിയോ യുവന്റസിനായി 150ൽ അധികം മത്സര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. റാബിയോക്ക് ആയി മറ്റു ലീഗുകളിൽ നിന്ന് എല്ലാം ഓഫറുകൾ ഉണ്ടെങ്കിലും പ്രീമിയർ ലീഗിൽ കളിക്കാൻ ആണ് താരം ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് റബിയോക്ക് ആയി ശ്രമിച്ചിരുന്നു എങ്കിലും ഇപ്പോൾ യുണൈറ്റഡ് താരത്തിനായി രംഗത്തില്ല.