ഖത്തർ ലോകകപ്പിൽ ഓഫ് സൈഡ് ഓട്ടോമാറ്റിക് ആയി മനസ്സിലാക്കുന്ന ടെക്നോളജി വരും

Newsroom

Picsart 22 06 13 21 37 33 831
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ ലോകകപ്പിനായി ഒരു ഓട്ടോമാറ്റിക് ഓഫ്‌സൈഡ് ഡിറ്റക്ടർ സംവിധാനം ഫിഫ കൊണ്ടുവരും. ഇന്ന് ഫിഫ ഇത് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ വർഷം ദോഹയിൽ നടന്ന ഫിഫ അറബ് കപ്പിലും ഫെബ്രുവരിയിൽ നടന്ന ക്ലബ് ലോകകപ്പിലും ഈ ടെക്നോളജി പരീക്ഷിച്ചു വിജയിച്ചിരുന്നു.

32 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിന് മുന്നോടിയായി സമയബന്ധിതമായി ഈ സംവിധാനം അവതരിപ്പിക്കാൻ ആകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ഫിഫയുടെ റഫറി മേധാവി പിയർലൂജി കോളിന ഇന്ന് പറഞ്ഞു. 29 ഡാറ്റ പോയിന്റുകൾ നിരീക്ഷിച്ചാകും ഈ ടെക്നോളജി പ്രവർത്തിക്കുക.

“ഈ സംവിധാനത്തിൽ ഞങ്ങൾ ഇതുവരെ വളരെ തൃപ്തരാണ്, ലോകകപ്പിനായി ഇത് അവതരിപ്പിക്കുമോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഞങ്ങളുടെ വിദഗ്ധർ അത് പരിശോധിക്കും,” എന്ന് ഇൻഫാന്റിനോ ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞു.