ഗ്രാവൻബെർചിന്റെ ട്രാൻസ്ഫർ ഔദ്യോഗികമായി ബയേൺ പ്രഖ്യാപിച്ചു

Img 20220613 220836

അയാക്സിന്റെ യുവ ഡച്ച് മിഡ്ഫീൽഡർ റയാൻ ഗ്രാവൻബെർച് ബയേൺ മ്യൂണിക്കിൽ കരാർ ഒപ്പുവെച്ചു. ഇന്ന് താരത്തിന്റെ സൈനിംഗ് ൽ ബയേൺ ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം 2027വരെയുള്ള കരാർ ബയേണിൽ ഒപ്പുവെച്ചിട്ടൂണ്ട്. 25 മില്യൺ ആണ് ട്രാൻസ്ഫർ തുക.

20കാരനായ താരം 2010 മുതൽ അയാക്സിനൊപ്പം ഉണ്ട്. 2018ൽ അയാക്സിനായി സീനിയർ അരങ്ങേറ്റം നടത്തിയ ഗ്രാവൻബെർച് നൂറോളം മത്സരങ്ങൾ ക്ലബിനായി കളിച്ചു. അഞ്ച് കിരീടങ്ങളും അയാക്സിൽ നേടി. ഹോളണ്ട് ദേശീയ ടീമിനായും ഗ്രാവൻബെർച് കളിക്കുന്നുണ്ട്.