മാഞ്ചസ്റ്റർ യുണൈറ്റഡ് ഖത്തറിന്റേതാകുന്നു എന്ന് സൂചനകൾ!! ആരാധകരുടെ ആഗ്രഹം ഫലിക്കുന്നു?

Newsroom

Picsart 23 06 13 12 16 08 382
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനുള്ള ശ്രമത്തിൽ ഖത്തർ വിജയിക്കുന്നതായി റിപ്പോർട്ടുകൾ. ഗ്ലേസേഴ്സ് ഖത്തർ ഗ്രൂപ്പിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിൽക്കാൻ തയ്യാറായതായി ഖത്തറിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പല സാമ്പത്തിക നിരീക്ഷകരും ഖത്തർ ഗ്രൂപ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കുന്നതിന് അടുത്താണ് എന്ന് റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ ഭൂരിഭാഗവും ഏറെ ആഗ്രഹിച്ച നീക്കമാണ് ഇത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഖത്തർ 23 06 12 12 48 58 917

ഈ ആഴ്ച ഗ്ലേസേഴ്സ് ആർക്കാണ് ക്ലബ് വിൽക്കുന്നത് എന്ന് പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ. ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനിയുടെ ഖത്തർ ഗ്രൂപ്പും റാറ്റ്ക്ലിഫിന്റെ ഇനിയോസ് ഗ്രൂപ്പും ആണ് യുണൈറ്റഡിനായി ബിഡ് ചെയ്തിരിക്കുന്നത്. റാറ്റ്ക്ലിഫിന്റെ ബിഡ് 4 ബില്യൺ മാത്രമാണ്. പക്ഷെ ആ ബിഡ ഗ്ലേസേഴ്സിന് രണ്ട് വർഷം കൂടെ യുണൈറ്റഡിൽ തുടരാനുള്ള അനുമതി കൊടുക്കും. 20% ഓഹരിയും ഗ്ലേസേഴ്സിന് നിലനിർത്താൻ ആകും.

മാഞ്ചസ്റ്റർ യുണൈറ്റഡ് 23 02 25 13 18 50 449

ഖത്തർ ഗ്രൂപ്പ് അവസാന ബിഡ് കഴിഞ്ഞ ആഴ്ച സമർപ്പിച്ചിരുന്നു. 7 ബില്യണോളം ആണ് ഖത്തർ ഗ്രൂപ്പിന്റെ ബിഡ് എന്നാണ് റിപ്പോർട്ടുകൾ. പി എസ് ജി ക്ലബ് ഉടമകളും ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനിയുടെ ബിഡിനെ സഹായിക്കുന്നുണ്ട്. റാറ്റ്ക്ലിഫിനെ വെച്ച് ഖത്തർ ഗ്രൂപ്പിൽ നിന്ന് കൂടുതൽ പണം വാങ്ങാൻ ആണ് ഇതുവരെ ഗ്ലേസേഴ്സ് ശ്രമിച്ചത് എന്നും 7 ബില്യണ് അടുത്തുള്ള ഖത്തർ ബിഡ് അവർ സ്വീകരിക്കും എന്നും ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഖത്തറിന്റെ ബിഡ് ക്ലബിന്റെ 100% ഓഹരികളും സ്വന്തമാക്കാനായുള്ളതാണ്. ബിഡ് പൂർണമായും കടരഹിതമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള ബിഡുകളിൽ കടം വാങ്ങാതെ ക്ലബിനെ വാങ്ങാം എന്ന് പറയുന്ന ഏക ബിഡ് ഖത്തറിന്റേതാണ്. ഫുട്ബോൾ ടീം, പരിശീലന കേന്ദ്രം, സ്റ്റേഡിയം, വിശാലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപങ്ങൾ നടത്തും എന്ന് ഖത്തർ ഗ്രൂപ്പ് പറയുന്നു. ഷെയ്ഖ് ജാസിമിന്റെ 92 ഫൗണ്ടേഷനിലൂടെയാണ് ബിഡ് സമർപ്പിച്ചിരിക്കുന്നത്.