ഇത്തവണത്തെ പുസ്കാസ് തന്റേതെന്ന പ്രഖ്യാപനമായി ബലൊടെല്ലി!! ഇങ്ങനെ ഒരു ഗോൾ സ്വപ്നങ്ങളിൽ മാത്രം

Picsart 22 05 23 13 26 21 498

അടുത്ത പുസ്കാസ് അവാർഡ് ബലൊടെല്ലി സ്വന്തമാക്കിയാൽ ആരും അത്ഭുതപ്പെടില്ല. ബലൊടെല്ലിയുടെ ഗോൾ കണ്ടവർ ഇന്നലെയെന്നെ ഞെട്ടിക്കാണും. അത്രക്ക് മനോഹരമായിരുന്നു തുർക്കിയിൽ ഇന്നലെ ബലൊടെല്ലി നേടിയ ഗോൾ. തന്റെ ക്ലബായ അദാന ദെമിർസ്പോർ 7 ഗോളുകൾക്ക് ഗോസ്പെക്ക് എതിരെ ഇന്നലെ ജയിച്ചപ്പോൾ 5 ഗോളുകളും നേടിയത് ബലൊടെല്ലി ആയിരുന്നു. അതിലാണ് ഒരു അത്ഭുത റബോണയും വന്നത്.


20220523 132253

ബോക്‌സിന് പുറത്ത് നിന്ന് പിച്ചിന്റെ ഇടത് വശത്ത് പന്ത് എടുത്ത ബലൊടെല്ലി. മുന്നിലുള്ള ഡിഫൻഡറെ എട്ട് സ്റ്റെപ്പ് ഓവറുകളിലൂടെ വട്ടം കറക്കുന്നു. എന്നിട്ട് ഷോട്ട് തടയാൻ ശ്രമിച്ച ഡിഫൻഡറെയും ഗോൾകീപ്പറെയും കബളിപ്പിച്ച് ഒരു റബോണ ഷോട്ടിലൂടെ ഫിനിഷും. എന്നും ട്രിക്കുകൾ കാണിക്കാൻ ഫീൽഡിൽ മടി കാണിക്കാത്ത ബലൊടെല്ലി അർഹിച്ച ഒരു ലോകോത്തര ഗോൾ. അടുത്ത പുസ്കാസ് അവാർഡിന് ഈ ഗോൾ മുന്നിൽ തന്നെ ഉണ്ടാകും എന്ന് ഉറപ്പ്.

Previous article46ആമത് ജൂനിയർ ഫുട്ബോൾ, കോഴിക്കോടിന് ഇടുക്കിക്ക് എതിരെ വലിയ വിജയം
Next articleവാൻ ഡെർ ഗാഗും മക്ലരനും മാഞ്ചസ്റ്റർ യുണൈറ്റഡിൽ സഹ പരിശീലകനായി നിയമിക്കപ്പെട്ടു