46ആമത് ജൂനിയർ ഫുട്ബോൾ, കോഴിക്കോടിന് ഇടുക്കിക്ക് എതിരെ വലിയ വിജയം

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ കോഴിക്കോടിന് വലിയ വിജയത്തോടെ തുടക്കം. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇടുക്കിയെ ആണ് കോഴിക്കോട് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളിനായിരുന്നു വിജയം. മുഹമ്മദ് സനൂത് കോഴിക്കോടിനായി രണ്ട് ഗോളുകൾ നേടി. 42, 80 മിനുട്ടുകളിൽ ആയിരുന്നു സനൂതിന്റെ ഗോളുകൾ. മുഹമ്മദ് അജ്സൽ, മുഹമ്മദ് ഫവാസ് എന്നിവരും കോഴിക്കോടിനായി ഗോൾ നേടി. 20220523 125407

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ വയനാടിനെ കോട്ടയം വീഴ്ത്തി. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കോട്ടയത്തിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. വയനാടിനായി അജ്നാസും, കോട്ടയത്തിനായി ഗോകുലും ഗോൾ നേടി. പെനാൾട്ടി ഷൂട്ടൗട്ടി 5-4 നാണ് കോട്ടയം വിജയിച്ചത്. ഇനി മറ്റന്നാൾ അടുത്ത റൗണ്ടിൽ കോഴിക്കോടും കോട്ടയവും നേർക്കുനേർ വരും.