പഞ്ചാബിൽ നടന്ന റൈസിംഗ് കപ്പിൽ മികവ് തെളിയിച്ച് കൊണ്ട് കണ്ണൂരിന്റെ സ്വന്തം ഗ്ലോബൽ എഫ് സി. ഇന്ത്യയിലെ മികച്ച അക്കാദമികൾ ഒക്കെ പങ്കെടുത്ത ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പായാണ് ഗ്ലോബൽ എഫ് സി മടങ്ങുന്നത്. ഫൈനലിൽ കരുത്തരായ എം എസ് എ ലുധിയാനയെ നേരിട്ട ഗ്ലോബൽ എഫ് സിക്ക് പെനാൾട്ടി ഷൂട്ടൗട്ടിൽ ഭാഗ്യം തുണയ്ക്കാത്തത് കൊണ്ടാണ് കിരീടം ഉയർത്താൻ കഴിയാതെ മടങ്ങേണ്ടി വന്നത്.
ഫൈനലിൽ നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഒരു കിക്ക് ഗ്ലോബലിന് പിഴക്കുകയായിരുന്നു. സെമി ഫൈനലിൽ സ്കൈഫാൾ പൂനെയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഗ്ലോബൽ എഫ് സി ഫൈനലിലേക്ക് എത്തിയത്. ഒസോൺ മുംബൈ, ചണ്ഡിഗഡ് എഫ് എ, ബി എഫ് എ ജാർഖണ്ഡ് എന്നീ ടീമുകളും റൈസിംഗ് കപ്പിൽ ഗ്ലോബലിന്റെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങി.
ഗ്ലോബൽ എഫ് സിയുടെ താരം റിഷാൽ അൽ അറാഫയെ ടൂർണമെന്റിലെ മികച്ച ഡിഫൻഡറായി തിരഞ്ഞെടുത്തു. സിദ്ദാർത്ഥ്, സയാൻ, ജിഷ്ണു, ശറഫലി തുടങ്ങി ടീമിലെ മിക്ക താരങ്ങളും ടൂർണനെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial