എംബപ്പെക്ക് ഇരട്ട ഗോൾ! പി എസ് ജിക്ക് അവസാനം ഒരു വിജയം

Newsroom

ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന പി എസ് ജി അവസാനം ഒരു വിജയം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ലെൻസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് പി എസ് ജി വിജയിച്ചത്. പി എസ് ജിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അസെൻസിയോയും എംബപ്പെയുമാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ ആയിരുന്നു അസെൻസിയോയുടെ ഗോൾ.

Picsart 23 08 27 02 10 09 069

രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ലുകാസ് ഹെർണാണ്ടസിന്റെ ഗോളിൽ എംബപ്പെയും തന്റെ ഗോൾ കണ്ടെത്തി. 90ആം മിനുട്ടിൽ അദ്ദേഹം രണ്ടാം ഗോളും നേടി. ഇതോടെ പി എസ് ജിക്ക് വിജയം ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് 5 പോയിന്റുള്ള പി എസ് ജി ഇപ്പോൾ ലീഗിൽ നാലാം സ്ഥാനത്താണ്. 7 പോയിന്റുള്ള മൊണാക്കോ ലീഗിൽ ഒന്നാമത് നിൽക്കുന്നു.