13 സീസണുകളിൽ 11-ാം ലീഗ് 1 കിരീടം എന്ന ലക്ഷ്യത്തിനടുത്ത് എത്തിയിരിക്കുകയാണ് പി എസ് ജി. സെന്യ് എത്തിയ്ൻ ക്ലബ്ബിനെ 6-1 ന് പരാജയപ്പെടുത്തി പാരീസ് സെന്റ് ജെർമെയ്ന് ഇനി ലീഗ് കിരീടം നേടാൻ ഒരു പോയിന്റ് കൂടെയേ വേണ്ടൂ. നേരത്തെ റീംസിനോട് 3-1 ന് മാഴ്‌സെ തോറ്റതൽതോടെ മാഴ്സെ കിരീട പോരാട്ടത്തിൽ നിന്ന് പുറത്തായി. ഇന്നലെ നീസിനെ മൊണാക്കോ തോൽപ്പിച്ച് കൊണ്ട് കണക്കിൽ ഇപ്പോൾ മൊണാക്കോയ്ക്ക് മാത്രമേ പിഎസ്ജിക്ക് ഒപ്പം എത്താൻ ആവുകയുള്ളൂ.

ലൂക്കാസ് സ്റ്റാസിനിലൂടെ സെന്റ് എറ്റിയെൻ തുടക്കത്തിൽ തന്നെ ലീഡ് നേടിയെങ്കിലും പകുതി സമയത്തിന് മുമ്പ് പെനാൽറ്റി സ്പോട്ടിൽ നിന്ന് ഗൊൺസാലോ റാമോസ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ പിഎസ്ജി ആധിപത്യം സ്ഥാപിച്ചു, ഖ്വിച്ച ക്വാററ്റ്‌സ്‌ഖേലിയ, ഡിസയർ ഡൗ (2 ഗോൾ), ജോവോ നെവസ്, ഇബ്രാഹിം എംബയേ എന്നിവർ ഗോൾ നേടി വലിയ ജയത്തിലേക്ക് പി എസ് ജിയെ നയിച്ചു.
പിഎസ്‌ജി ഇപ്പോൾ മൊണാക്കോയ്ക്ക് 21 പോയിന്റ് മുന്നിലാണ്.