നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ജിയഫ്രാങ്കോ സോള വീണ്ടും ചെൽസിയിൽ. ചെൽസിയുടെ മുൻ സ്ട്രൈകറായ സോള സഹ പരിശീലകന്റെ റോളിലാണ് ഇത്തവണ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് തിരിച്ചെത്തുന്നത്. ഇറ്റലികാരനായ സോള പരിശീലകൻ മൗറീസിയോ സാരിയുടെ അസിസ്റ്റന്റ് ആയി നിയമിതനായ വിവരം ചെൽസി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2003 ൽ ചെൽസിയിൽ നിന്ന് പിരിഞ്ഞ സോള വാട്ട്ഫോർഡ്, ബിർമിങ്ഹാം ടീമുകളെ ഇംഗ്ലണ്ടിൽ പരിശീലിപിച്ചിട്ടുണ്ട്. മൗറീസിയോ സാരിക്ക് ചെൽസിയിൽ വരുത്തേണ്ട മാറ്റങ്ങൾക്ക് സോളയുടെ സേവനം തുണയാകും എന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ.
ചെൽസി കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്ന സോള 312 മത്സരങ്ങളിൽ നിന്നായി 80 ഗോളുകൾ നേടിയിട്ടുണ്ട്. ചെൽസിക്ക് യുവേഫ സൂപ്പർ കപ്പ്, എഫ് എ കപ്പ്, ലീഗ് കപ്പ് കിരീടങ്ങൾ നൽകുന്നതിൽ അന്ന് സോള നിർണായക പങ്ക് വഹിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial