ഹകീം സിയെച് പരിക്ക് മാറി എത്തി, സിറ്റിക്ക് എതിരെ കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുടെ മൊറോക്കൻ താരം സിയെച് പരിക്ക് മാറി എത്തി. ലീഗിൽ നാളെ നടക്കുന്ന ചെൽസിയുടെ സിറ്റിയുമായുള്ള മത്സരത്തിൽ സിയെച് ഉണ്ടാകും എന്ന് പരിശീലകൻ ലമ്പാർഡ് സൂചന നൽകി. പരിക്ക് ഭേദമായ സിയെച് അവസാന മൂന്ന് ദിവസമായി ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. സിയെച് കളിക്കുമോ ഇല്ലയോ എന്നത് നാളെ മാത്രമെ തീരുമാനിക്കു എന്ന് ആണ് ലമ്പാർഡ് പറഞ്ഞത് എങ്കിലും സിയെച് കളിക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ.

അവസാന ആഴ്ചകളിൽ പരിക്ക് കാരണം സിയെച് ചെൽസിക്ക് ഒപ്പം ഉണ്ടായിരുന്നില്ല. സീസണിൽ സിയെച് കളിച്ച ഒരു മത്സരത്തിലും ചെൽസി പരാജയപ്പെട്ടിട്ടില്ല. ലീഗിൽ അഞ്ചു മത്സരങ്ങളിൽ ആദ്യ ഇലവനിൽ എത്തിയപ്പോൾ മൂന്ന് അസിസ്റ്റും ഒരു ഗോളും നേടാം സിയെചിന് ആയിരുന്നു. ഇപ്പോൾ ലീഗിൽ ആദ്യ നാലിൽ നിന്ന് പുറത്തായ ചെൽസി സിയെചിന്റെ വരവോടെ എത്രയും പെട്ടെന്ന് തിരികെ ആദ്യ നാലിൽ എത്താൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.