സാഹയുടെ മികവിൽ ക്രിസ്റ്റൽ പാലസ് വിജയം!!

20201024 214846
- Advertisement -

പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച ഫോം ക്രിസ്റ്റൽ പാലസ് തുടരുകയാണ്. ഇന്ന് എവേ മത്സരത്തിൽ ഫുൾഹാമിനെ തോൽപ്പിച്ചിരിക്കുകയാണ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പാലസിന്റെ വിജയം. രണ്ട് ഗോളിലും അവരുടെ സ്റ്റാർ പ്ലയർ സാഹയുടെ പങ്കുണ്ടായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമാണ് സാഹ ഇന്ന് സ്വന്തമാക്കിയത്. എട്ടാം മിനുട്ടിൽ റീഡെല്വാൽഡ് ആണ് ക്രിസ്റ്റൽ പാലസിന് ലീഡ് നൽകിയ ഗോൾ നേടിയത്. താരത്തിന്റെ ആദ്യ ലീഗ് ഗോളാണിത്. സാഹ ആയിരുന്നു ഈ ഗോൾ ഒരുക്കിയത്.

രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ സാഹ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ അവസാന നിമിഷം കെയർനിയിലൂടെയാണ് ഫുൽഹാം ഒരു ഗോൾ മടക്കിയത്. പക്ഷെ സമനില നേടാനുള്ള സമയം ഉണ്ടായിരുന്നില്ല. 88ആം മിനുട്ടിൽ ഫുൾഹാം താരം കമാര ചുവപ്പ് കണ്ട് പുറത്ത് പോവുകയും ചെയ്തിരുന്നു. പത്ത് പോയിന്റുമായി ക്രിസ്റ്റൽ പാലസ് ഇപ്പോൾ ലീഗിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

Advertisement