ലുകാകു തിരികെ എത്തി, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബയേണെതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിൽ കളിച്ച താരങ്ങളിൽ ഭൂരിഭാഗവും മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം ചേർന്നു. ലുകാലു, റാഷ്ഫോർഡ്, ലിൻഡലോഫ്, ജോൺസ് എന്നിവരാണ് കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്നത്. ലുകാകു ഒഴികെ ബാക്കിയുള്ളവർ ഇന്ന് നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് – ബയേൺ മ്യൂണിച്ച് പ്രീസീസൺ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്യും.

ഇനി പോൾ പോഗ്ബ, ലിംഗാർഡ്, യങ്, ഫെല്ലൈനി എന്നിവരാണ് തിരിച്ച് ടീമിനൊപ്പം ചേരാൻ ഉള്ളത്. ഇവരും അടുത്ത ദിവസങ്ങളിൽ തന്നെ ടീമിനൊപ്പം ചേരും. തന്റെ കുഞ്ഞിനെ കാണാൻ പോയി തിരിച്ചെത്തിയ മാർഷലും ഇന്ന് ബയേണെതിരെ കളിക്കില്ല‌. ഇന്ന് മത്സരത്തിനായി മാഞ്ചസ്റ്ററിൽ നിന്ന് യാത്ര തിരിച്ചവരിൽ മർഷ്യൽ ഉൾപ്പെട്ടിട്ടില്ല..

ബയേണെതിരെ കളിക്കാൻ യാത്ര തിരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം:
David de Gea, Lee Grant, Matteo Darmian, Timothy Fosu-Mensah, Axel Tuanzebe, Victor Lindelof, Eric Bailly, Phil Jones, Chris Smalling, Demetri Mitchell, Luke Shaw, Fred, Ander Herrera, Andreas Pereira, Scott McTominay, James Garner, Juan Mata, Marcus Rashford, Alexis Sanchez, Tahith Chong, Mason Greenwoodq

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial