ഹ്വാങ് ഹീങ് ചാൻ!!! കൊറിയൻ താരത്തിന്റെ ഇരട്ട ഗോളുകളിൽ വോൾവ്സിന് ജയം

20211002 211947

പ്രീമിയർ ലീഗിൽ വോൾവ്സിന് അവരുടെ ഹോം ഗ്രൗണ്ടിൽ സീസണിലെ ആദ്യ വിജയം. കൊറിയൻ താരം ഹ്വാങ് ഹീങ് ചാനിന്റെ മികവിലാണ് വോൾവ്സ് വിജയിച്ചത്. ഇന്ന് ന്യൂകാസിലിനെതിരെ ഇരട്ട ഗോളുകളുമായാണ് ഹ്വാങ് ഹീങ് ചാൻ തിളങ്ങിയത്. ഇന്ന് 20ആം മിനുറ്റിൽ റൗൾ ഹിമിനസിന്റെ പാസിൽ നിന്നായിരുന്നു ഹ്വാങ് ഹിങ് ചാനിന്റെ ആദ്യ ഗോൾ. 40ആം മിനുട്ടിലെ ഹെൻഡ്രികിന്റെ ഗോൾ ന്യൂകാസിലിന് സമനില നൽകി. പിന്നീട് രണ്ടാം പകുതിയിൽ വീണ്ടും ഹിമിനസ് ഹിങ് ചാൻ സഖ്യം ഒരുമിച്ചു.

58ആം മിനുട്ടിൽ ഹിമിനസിന്റെ പാസിൽ നിന്ന് വീണ്ടും ഹാങ് ഹിങ് ചാൻ ഗോൾ നേടി. ഈ ഗോളിന്റെ മികവിൽ 2-1ന്റെ വിജയം അവർ സ്വന്തമാക്കി. ജയത്തോടെ വോൾവ്സ് പത്താം സ്ഥാനത്തേക്ക് മുന്നേറി. സീസണിൽ ഏഴു മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു വിജയം ഇല്ലാത്ത ന്യൂകാസിൽ 19ആം സ്ഥാനത്താണ് ഉള്ളത്.

Previous articleറോമയുടെ വിശ്വസ്തൻ പെലഗ്രിനിക്ക് ക്ലബിൽ ദീർഘകാല കരാർ
Next articleറുതുരാജ് ടോപ് ക്ലാസ്!!! രാജസ്ഥാനെതിരെ ശതകം നേടി യുവതാരം