പ്രീമിയർ ലീഗിൽ ടോപ് 4 യോഗ്യത ലക്ഷ്യം വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങുന്നു. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ വോൾവ്സ് ആണ് യുണൈറ്റഡിന്റെ എതിരാളികൾ. അവസാന രണ്ടു മത്സരങ്ങൾ പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വിജയിച്ചെ മതിയാകൂ. അവസാന നാലു മത്സരങ്ങളിൽ മൂന്നെണ്ണം വിജയിച്ചാലെ യുണൈറ്റഡിന് ടോപ് 4 ഉറപ്പിക്കാൻ ആകൂ. എവേ മത്സരങ്ങളിൽ മോശം ഫോം ഉള്ള യുണൈറ്റഡിന് ഇന്ന് കളി ഒൽഡ്ട്രാഫോർഡിൽ ആണെന്ന ആശ്വാസം കാണും.
ഇന്ന് യുണൈറ്റഡ് സെന്റർ ബാക്ക് വരാനെ പരിക്ക് മാറി തിരികെയെത്തുന്നും ഉണ്ട്. പക്ഷെ ഫോർവേഡ് മാർക്കസ് റാഷ്ഫോർഡ് എന്ന് കളിക്കാൻ സാധ്യതയില്ല. ഗോൾ കണ്ടെത്താൻ പ്രയാസപ്പെടുന്ന യുണൈറ്റഡിന് റാഷ്ഫോർഡ് കൂടെ ഇറങ്ങിയില്ല എങ്കിൽ അത് വലിയ തലവേദ ആകും. 34 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുമായി യുണൈറ്റഡ് നാലാമത് നിൽക്കുകയാണ്. 62 പോയിന്റുമായി ലിവർപൂൾ തൊട്ടുപിറകിൽ ഉണ്ട്.
ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരം ഹോട്സ്റ്റാറുലും സ്റ്റാർ സ്പോർട്സിലും കാണാം.