ഇഞ്ചുറി ടൈം ഗോളിൽ സമനിലകൊണ്ട് രക്ഷപ്പെട്ട് വോൾവ്സ്ഈ സീസണിൽ ആദ്യ ജയം സ്വന്തമാക്കുക എന്ന വോൾവ്സിന്റെ സ്വപ്നങ്ങൾക്ക് സെൽഫ് ഗോൾ തടസ്സമായി. പക്ഷെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിന് സമനിലകൊണ്ട് രക്ഷപെടാൻ അവർക്കായി. നിലവിൽ 4 പോയിന്റുള്ള വോൾവ്സ് ടേബിളിൽ 19 ആം സ്ഥാനത്താണ്. 8 പോയിന്റുള്ള പാലസ് 12 ആം സ്ഥാനത്തുമാണ്.
ആദ്യ പകുതിയിൽ മുന്നിട്ട് നിന്നെങ്കിലും ഫിനിഷിങ്ങിൽ വരുത്തിയ വൻ പിഴവുകൾ നൂനോയുടെ വോൾവ്സിന് വിനയായി. പാലസ് ആകട്ടെ കേവലം ഒരു ഷോട്ട് മാത്രമാണ് വോൾവ്സിന്റെ വലയിലേക്ക് ആദ്യ പകുതിയിൽ പായിച്ചത്.
രണ്ടാം പകുതിയിൽ പക്ഷെ പാലസ് തങ്ങളുടെ താളം കണ്ടെത്തിയതോടെ വോൾവ്സിന്റെ പ്രതിരോധത്തിന് ജോലി കൂടി. രണ്ടാം പകുതിയുടെ ആദ്യ മിനുട്ടിൽ തന്നെ പാലസ് ലീഡ് എടുത്തു. ലിയാണ്ടർ ഡെൻഡോകറിന്റെ സെൽഫ് ഗോളാണ് പാലസിന് ലീഡ് സമ്മാനിച്ചത്.
73 ആം മിനുട്ടിലാണ് വോൾവ്സ് താരം സൈസ് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായത്. പാലസ് ജയം ഉറപ്പാക്കി എന്ന ഘട്ടത്തിൽ നിന്നാണ് പാലസ് ഗോൾ വഴങ്ങിയത്. 96 ആം മിനുട്ടിൽ ജോട്ടയുടെ ഷോട്ട് തടുക്കാൻ പാലസ് പ്രതിരോധത്തിന് സാധിക്കാതെ വന്നതോടെ സെക്കന്റുകളുടെ വ്യത്യാസത്തിൽ അവർക്ക് വിലപ്പെട്ട 2 പോയിന്റ് നഷ്ടമായി.