ബൗണ്മതിന്റെ സ്ട്രൈക്കൽ കാലം വിൽസൺ പുതിയ കരാറിൽ ഒപ്പുവെച്ചു. നാലു വർഷത്തേക്കാണ് വിൽസന്റെ പുതിയ കരാർ. 2014ൽ കൊവന്റ്റി സിറ്റിയിൽ നിന്ന് ബൗണ്മതിൽ എത്തിയ താരം 115 മത്സരങ്ങൾ ബൗണ്മതിനായി കളിച്ചു. 43 ഗോളുകളും താരം നേടിയിട്ടുണ്ട്. അവസാന രണ്ട് സീസണുകളിൽ രണ്ട് തവണ കാലിനേറ്റ വലിയ പരിക്ക് താരത്തെ തളർത്തിയിരുന്നു. എന്നിട്ടും രണ്ട് സീസണുകളിലായി 19 പ്രീമിയർ ലീഗ് ഗോളുകൾ നേടാൻ വിൽസണായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
