ന്യൂകാസിലിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. അവരുടെ പ്രധാന സ്ട്രൈക്കറായ കാലം വിൽസൺ രണ്ട് മാസത്തോളം പുറത്ത് ഇരിക്കും. ഹാംസ്ട്രിങ് ഇഞ്ച്വറിയേറ്റ വിൽസൺ തിരികെയെത്താൻ വൈകും എന്ന് സ്റ്റീവ് ബ്രൂസ് പറഞ്ഞു. ആറു മുതൽ എട്ട് ആഴ്ചവരെ വിൽസൺ പുറത്തിരിക്കാനാണ് സാധ്യത എന്ന് ബ്രൂസ് പറഞ്ഞു.
ഇത് ന്യൂകാസിലിന് വലിയ പ്രശ്നം തന്നെ നൽകും. ആൻഡി കരോൾ, ഗെയ്ല്, ജോലിങ്ടൺ എന്നിവരാണ് വിൽസന്റെ അഭാവത്തിൽ കളിക്കേണ്ടത്. ഇവരാരും തന്നെ ഈ സീസണിൽ ഫോം ആയിട്ടില്ല. സൗതാമ്പ്ടണ് എതിരായ മത്സരത്തിൽ ആയിരുന്നു വിൽസണ് പരിക്കേറ്റത്.
 
					












