ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിനെതിരെ ഒരു താരം കൂടെ രംഗത്ത് വന്നിരിക്കുകയാണ്. ചെൽസിയുടെ താരം വില്ലിയൻ ആണ് ലീഗ് തുടങ്ങുന്നതിൽ ഭയം ഉണ്ട് എന്ന് പറഞ്ഞ് മുന്നോട്ട് വന്നത്. ലീഗ് തുടങ്ങണം എന്നും വീണ്ടും ഫുട്ബോൾ കളിക്കണം എന്നും എല്ലാവർക്കും ആഗ്രഹമുണ്ട്. പക്ഷെ അത് താരങ്ങളുടെ ഒക്കെ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമാകണം എന്ന് വില്യൻ പറയുന്നു.
താൻ എന്നല്ല ഫുട്ബോൾ ലോകത്തെ ഭൂരിഭാഗത്തിനും ഫുട്ബോൾ പുനരാരംഭിക്കുന്നതിൽ ഭീതിയുണ്ട് എന്നും വില്യൻ പറഞ്ഞു. ജൂണിൽ ലീഗ് പുനരാരംഭിക്കാൻ ഇരിക്കുകയാണ് പ്രീമിയർ ലീഗ് അധികൃതർ. ഇതിനകം തന്നെ അഗ്വേറോ, കെയ്ൻ, സ്റ്റെർലിംഗ്, ഡീനി തുടങ്ങി അനേകം താരങ്ങൾ ലീഗ് തുടങ്ങുന്നതിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്.