പ്രീമിയർ ലീഗ് നേരത്തെ ആരംഭിക്കുന്ന ശരിയല്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. മറ്റു ലീഗുകൾ ഒക്കെ ആരംഭിക്കാൻ ഇനിയും രണ്ട് ആഴ്ചകളിലേറെ ബാക്കി ഉണ്ട്. പക്ഷെ പ്രീമിയർ ലീഗ് മാത്രം വേഗം തുടങ്ങുന്നു ഇതെന്തിനാണ് എന്നറിയില്ല എന്ന് ക്ലോപ്പ് പറഞ്ഞു. ഈ വർഷം കോപ അമേരിക്കയും ആഫ്രിക്കൻ നാഷൺസ് കപ്പും നടന്നു. അടുത്ത വർഷം കോപ അമേരിക്കയും യൂറൊ കപ്പും നടക്കാനുണ്ട്. അപ്പോഴും ഇതേ പോലെ നേരത്തെ തന്നെ പ്രീമിയർ ലീഗ് നടക്കും. ക്ലോപ്പ് പറഞ്ഞു.
ഇങ്ങനെ ലീഗ് നടത്തിയാൽ താരങ്ങൾക്ക് ആണ് പ്രശ്നം. അവരുടെ ആരോഗ്യത്തെ ഇത് ബാധിക്കും. അവർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കില്ല. സാഡിയോ മാനേയും കൗലിബലിയും ഒപ്പം ആഫ്രിക്കൻ നാഷൺസ് കപ്പിൽ കളിച്ചതാണ്. പക്ഷെ മാനെ തിരികെ ടീമിനൊപ്പം ചേരേണ്ട അവസ്ഥയിലാണ്. ഇറ്റലിയിൽ കളിക്കുന്ന കൗലിബലിക്ക് ഇനിയും മൂന്ന് ആഴ്ച വിശ്രമിക്കാം ക്ലോപ്പ് പറഞ്ഞു.
ഇറ്റലിയിലും ഇരുപത് ടീമുള്ള ലീഗ് തന്നെ അല്ലെ അവിടെ ഒക്കെ നടത്തുന്നത് പോലെ ലീഗ് താമസിച്ച് തുടങ്ങിക്കൂടെ എന്നും ക്ലോപ്പ് ചോദിക്കുന്നു.