വെസ്റ്റ് ഹാം ഇതിഹാസം ബില്ലി ബോണ്ട്സിന്റെ പേരിൽ ഇനി ഒരു സ്റ്റാൻഡ്

- Advertisement -

വെസ്റ്റ് ഹാം ഇതിഹാസമായ ബില്ലി ബോണ്ട്സിന് ഇനി വെസ്റ്റ് ഹാമിന്റെ ഹോം സ്റ്റേഡിയത്തിൽ ഒരു സ്റ്റാൻഡ്. ബില്ലി ബോണ്ട്സിന്റെ പേരിലുള്ള സ്റ്റാൻഡ് ഈ ആഴ്ച നടക്കുന്ന ന്യൂകാസിൽ യുണൈറ്റഡ് മത്സരത്തിന് മുന്നോടിയായി ഉദ്ഘാടനം ചെയ്യും. ലണ്ടൺ സ്റ്റേഡിയത്തിലെ ഈസ്റ്റ് സ്റ്റാൻഡ് ആണ് ബില്ലി ബോണ്ട്സ് സ്റ്റാൻഡായി മാറുന്നത്.

ഏകദേശ ഇരുപതിനായിരത്തോളം ആരാധകരെ ഉൾക്കൊള്ളുന്ന സ്റ്റാൻഡ് ആണിത്. 1960കളുടെ അവസാനം മുതൽ വെസ്റ്റ് ഹാമിനൊപ്പം കളിച്ച താരമാണ് ബില്ലി ബോണ്ട്. ക്ലബിനായി 799 മത്സരങ്ങൾ ഇദ്ദേഹം കളിച്ചിട്ടുണ്ട്. രണ്ട് എഫ് എ കപ്പും നേടിയിരുന്നു. ദീർഘകാലം ക്ലബിന്റെ ക്യാപ്റ്റനുമായിരുന്നു. 41ആം വയസ്സിലാണ് വെസ്റ്റ് ഹാം ജേഴ്സിയിൽ അദ്ദേഹം വിരമിച്ചത്. വിരമിച്ച ശേഷം നാലു വർഷത്തോളം വെസ്റ്റ് ഹാമിന്റെ പരിശീലകനായും ബില്ലി ബോണ്ട്സ് ക്ലബിനൊപ്പം ഉണ്ടായിരുന്നു.

Advertisement