സീസണിലെ മൂന്നാം പരിശീലകനും വാട്ട്ഫോഡിന് പുറത്ത് !!

na

Download the Fanport app now!
Appstore Badge
Google Play Badge 1

സീസൺ അവസാനിക്കാൻ കേവലം രണ്ട് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കേ വാട്ട്ഫോഡ് പരിശീലകൻ നൈഗൽ പിയേഴ്സനെ പുറത്താക്കി. ഈ സീസണിൽ പുറത്താക്കപ്പെടുന്ന മൂന്നാമത്തെ വാട്ട്ഫോഡ് പരിശീലകനാണ് പിയേഴ്സൺ. നേരത്തെ ക്വികെ സാഞ്ചസ്, ഹാവി ഗാർസിയ എന്നിവരെയും വാട്ട്ഫോഡ് പുറത്താക്കിയിരുന്നു.

തരം താഴ്ത്തൽ ഭീഷണിയിൽ കേവലം 3 പോയിന്റ് മാത്രം മുകളിൽ നിൽക്കുന്ന വാട്ട്ഫോഡിന് അടുത്ത 2 മത്സരങ്ങൾ നിർണായകമാണ്. വെസ്റ്റ്ഹാമിന് എതിരായ 3-1 ന്റെ തോൽവിയാണ് അദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിച്ചത്. മുൻ ലെസ്റ്റർ, സൗത്താംപ്ടൺ, ഡർബി, ഹൾ സിറ്റി, ന്യൂകാസിൽ പരിശീലകൻ കൂടിയാണ് പിയേഴ്സൺ.