ടോട്ടൻഹാമിനെ തിരിച്ചുവരവിലൂടെ ഞെട്ടിച്ച് വാറ്റ്ഫോർഡ്

പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് ആദ്യ പരാജയം സമ്മാനിച്ച് വാറ്റ്ഫോർഡ്. തങ്ങളൂടെ ഹോമിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വാറ്റ്ഫോർഡ് ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ ഒരു ഗോളിന് പിറകിലായിരുന്നു വാറ്റ്ഫോർഡ്‌. 53ആം മിനുട്ടിൽ ഒരു സെൽഫ് ഗോളാണ് ടോട്ടൻഹാമിനെ മുന്നിൽ എത്തിച്ചത്. ഡോകൗർ ആയിരുന്നു സെൽഫ് ഗോൾ വഴങ്ങിയത്.

എന്നാൽ ശക്തമായി തിരിച്ചുവന്ന വാറ്റ്ഫോർഡ് 69ആം മിനുട്ടിൽ ഡീനിയിലൂടെ സമനില നേടി. 76ആം മിനുട്ടിൽ കാത്കാർടിലൂടെ വിജയഗോളും വാറ്റ്ഫോർഡ് നേടി. രണ്ട് ഗോളുകളും ഹൊലെബാസ് ആണ് ഒരുക്കിയത്. 1987ൻ ശേഷം ആദ്യമായാണ് സ്പർസ് ഒരു ലീഗ് മത്സരത്തിൽ വാറ്റ്ഫോർഡിനോട് പരാജയപ്പെടുന്നത്. ഇതോടെ സ്പർസിന്റെ തുടർജയങ്ങൾ അവസാനിച്ചു. ഇന്ന് ജയിച്ച വാറ്റ്ഫോർഡ് ലീഗിൽ നാൽ മത്സരങ്ങളിൽ നാല് വിജയവുമായി ടേബിളിൽ ലിവർപൂളിനും ചെൽസിക്കും ഒപ്പം ആദ്യം നിൽക്കുകയാണ്.

Previous articleപെനാൾട്ടി നഷ്ടപ്പെടുത്തിയിട്ടും, ചുവപ്പ് കാർഡ് കിട്ടിയിട്ടും യുണൈറ്റഡിന് ജയം
Next articleഇറ്റലിയിലും ഒന്നാമനായി ഹാമിള്‍ട്ടണ്‍