മാർക്കോസ് സിൽവക്ക് പകരക്കാരനെ വാട്ട്ഫോർഡ് നിയമിച്ചു. മുൻ മലാഗ പരിശീലകൻ ചാവി ഗാർസിയയാണ് ഇനി അവരെ പരിശീലിപ്പിക്കുക. 18 മാസത്തെ കരാറിലാണ് ഗാർസിയ പ്രീമിയർ ലീഗിൽ ആദ്യ അവസരത്തിനെത്തുന്നത്. മാർക്കോസ് സിൽവയെ പുറത്താക്കി മണിക്കൂറുകൾക്ക് അകം തന്നെ ക്ലബ്ബിന് പകരക്കാരനെ പ്രഖ്യാപിക്കാനായെങ്കിലും പ്രീമിയർ ലീഗിൽ അനുഭവ സമ്പത്തില്ലാത്ത പരിശീലകൻ എത്തുമ്പോൾ എന്തും സംഭവിച്ചേക്കാം.
സ്‌പെയിനിൽ 2014 മുതൽ 2016 വരെ മലാഗയിൽ പരിശീലകനായ ഗാർസിയക്ക് അവിടെയുള്ള മികച്ച റെക്കോർഡാണ് പ്രീമിയർ ലീഗിലേക്ക് വഴി തുറന്നത്. അന്ന് മലാഗയെ 9, 8 സ്ഥാനങ്ങളിൽ ഫിനിഷ് ചെയാൻ സഹായിച്ച ഗാർസിയ പിന്നീട് റൂബൻ കസാന്റെ പരിശീലകനായ ഗാർസിയ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടുകയായിരുന്നു. 47 വയസുകാരനായ ഗാർസിയ 2012 ന് ശേഷം വാട്ട് ഫോർഡ് പരിശീലകനാവുന്ന എട്ടാമത്തെയാളാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial