റെനെക്കുള്ള മറുപടി വിശദമായി പിന്നീട് നൽകുമെന്ന് ജിങ്കൻ

newsdesk

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് റെനെയുടെ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും വിശദമായി പതിയെ മറുപടി നൽകിക്കോളാം എന്ന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജിങ്കൻ. ഇന്നലെ മത്സരം കഴിഞ്ഞാണ് ജിങ്കൻ റെനെയുടെ ആരോപണങ്ങളിൽ തന്റെ പ്രതികരണം അറിയിച്ചത്.

കഴിഞ്ഞ ദിവസം ഗോൾ ഇന്ത്യ ഡോട്ട് കോമിന് നൽകിയ ഇന്റർവ്യൂവിൽ റെനെ മുളൻസ്റ്റീൻ ജിങ്കനെതിരെ രൂക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു. ജിങ്കൻ ക്യാപ്റ്റൻ പദവിക്ക് അപമാനം ആണെന്നും, ഗോവയുമായി പരാജയപ്പെട്ട ശേഷം പുലർച്ചെ നാലു മണിവരെ മദ്യപിച്ചും പാർട്ടി നടത്തിയും ജിങ്കൻ ആഘോഷിക്കുക ആയിരുന്നെന്നും റെനെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മദ്യപാനത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ജിങ്കനോട് ചോദിച്ചപ്പോൾ നിങ്ങൾ എന്നെ കുറിച്ച് അങ്ങനെ കരുതുന്നുണ്ടോ എന്ന മറു ചോദ്യമാണ് ജിങ്കൻ ചോദിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial