ചുവപ്പ് കാർഡ് കിട്ടിയിട്ടും പരാജയപ്പെടാതെ വെസ്റ്റ് ഹാം

ഇന്ന് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയും വെസ്റ്റ് ഹാമും സമനിലയിൽ പിരിഞ്ഞു. ആസ്റ്റൺ വില്ലയുടെ ഹോമായ വില്ലാ പാർക്കിൽ നടന്ന മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. കളിയുടെ രണ്ടാം പകുതിയിൽ വെസ്റ്റ് ഹാം താരം മസുവാകു ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയിരുന്നു. അവസാന അര മണിക്കൂർ 10 പേരുമായി കളിച്ചാണ് വെസ്റ്റ് ഹാം വില്ലയെ സമനിലയിൽ പിടിച്ചത്.

ഇരു ടീമുകളും അറ്റാക്കിംഗ് ഫുട്ബോൾ കളിയുടെ അവസാനം വരെ കളിച്ചു എങ്കിലും ഫൈനൽ തേഡി മികച്ച പാസുകൾ സൃഷ്ടിക്കാൻ ചെയ്യാത്തത് ഇരുവർക്കും വിനയായി. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ വെസ്റ്റ് ഹാമിന് മൂന്നാം സ്ഥാനത്ത് എത്താമായിരുന്നു. അഞ്ചു മത്സരങ്ങളിൽ നിന്ന് 8 പോയന്റുമായി എട്ടാം സ്ഥാനത്താണ് വെസ്റ്റ് ഹാം ഉള്ളത്.