ലെസ്റ്ററിന് തിരിച്ചടി, വാർഡി പുറത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിൽ ഉള്ള ലെസ്റ്റർ സിറ്റിക്ക് തിരിച്ചടി. അവരുടെ സ്റ്റാർ സ്ട്രൈക്കർ വാർഡി ഒരു മാസത്തോളം പുറത്ത് ഇരിക്കും. ഹെർണിയക്കായി ശസ്ത്രക്രിയ നടത്തേണ്ടതു കൊണ്ടാണ് വാർഡി മാറി നിൽക്കുന്നത്. താരത്തിന്റെ ശസ്ത്രക്രിയ ഇതുവരെ നീട്ടികൊണ്ടു പോവുക ആയിരുന്നു എന്നും ഇനിയും വൈകിപ്പിക്കാൻ ആവില്ല എന്നും ബ്രെണ്ടൺ റോഡ്ജസ് പറഞ്ഞു..

പ്രീമിയർ ലീഗിൽ ഇതുവരെ ഈ സീസണിൽ 11 ഗോളുകൾ നേടാൻ വാർഡിക്ക് ആയിരുന്നു. വാർഡിയുടെ അഭാവത്തിൽ അയോസെ പെരസും ഇഹെനാചോയും ആകും സ്ട്രൈക്കർ റോളിൽ എത്തുക. എന്നാൽ ഇവർ രണ്ടു പേരും ഈ സീസണിൽ ഇതുവരെ ഫോമിലായിട്ടില്ല. ഹാർവി ബാർൻസിനും മാഡിസണും ആകും വാർഡിയുടെ അഭാവത്തിൽ ല്ലെസ്റ്ററിനായി ഗോൾ കണ്ടെത്തേണ്ടി വരിക

Previous articleറയലിന് കൂടുതൽ തിരിച്ചടികൾ, വല്വെർദെയ്ക്കും പരിക്ക്
Next articleലമ്പാർഡിന് ചെൽസി സമയം നൽകണം എന്ന് അർട്ടേറ്റ